വിഷ്ണു വിശാലും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന തമിഴ് റൊമാന്റിക് ചിത്രം 'ഇരണ്ടു വാനം റിലീസ് മാറ്റിവച്ചു. ഒക്ടോബർ 23-ന് റിലീസ് ഉണ്ടാകില്ലെന്നു നിർമാതാക്കളായ സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നതിനാലാണു റിലീസ് നീട്ടിയത്. പ്രേക്ഷകർക്കു മികച്ച ദൃശ്യാനുഭവം സമ്മാനിക്കാൻ വേണ്ടിയാണു തീയതി നീട്ടിയതെന്നും വൈകാതെ റിലീസ് വിശേഷങ്ങൾ പുറത്തുവിടുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
'രാക്ഷസൻ', 'മുണ്ടസുപ്പാട്ടി' തുടങ്ങിയ ഹിറ്റു ചിത്രങ്ങൾക്കുശേഷം സംവിധായകൻ രാം കുമാറും വിഷ്ണു വിശാലും ഒന്നിക്കുന്ന ചിത്രമാണിത്. ഡിബു നൈനാൻ തോമസ് സംഗീത സംവിധാനവും ദിനേശ് കെ. ബാബു ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ ഫാന്റസിക്കും വലിയ പ്രാധാന്യമുണ്ട്.